Posted On
date_range Updated On
date_range അബ്ദുല്ലക്കുട്ടിക്ക് വധഭീഷണി: മാഹി പൊലീസിൽ പരാതി നൽകി
മാഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനയെ തുടർന്ന് അദ്ദേഹത്തിനെതിരെ നവമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മാഹി പൊലീസിൽ പരാതി. 1921ലെ കലാപവുമായി ബന്ധപ്പെട്ട് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിമർശിച്ചാണ് എ.പി. അബ്ദുല്ലക്കുട്ടി പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനയെ തുടർന്നാണ് നവ മാധ്യമങ്ങളിൽ പ്രതിഷേധം ഉണ്ടായത്. ബി.ജെ.പി നേതാവ് വി.പി. കൃഷ്ണരാജാണ് മാഹി എസ്.ഐക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.