Posted On
date_range Updated On
date_range വീരമൃത്യുവരിച്ച സൈനികന് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
കൊച്ചി: ജമ്മുകശ്മീരില്‍ പാകിസ്താന്റെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി.
കൊച്ചിയിൽ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് മൂന്ന് മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഇരിങ്ങാലക്കുട എംപറർ ഇമ്മാനുവൽ സെമിത്തേരിയിലേക്ക് കൊണ്ടു പോകും. ആറ് മണിയോടെയാണ് സംസ്ക്കാരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി സെക്ടറിൽ വച്ച് ആന്റണിക്ക് വെടിയേറ്റത്. പൂഞ്ചിലെ സൈനികാശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.