Posted On
date_range Updated On
date_range ജീവനക്കാരുടെ ശമ്പളം വൈകാൻ കാരണം മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയല്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകിയതിന് കാരണം മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയല്ലെന്ന് മന്ത്രി ആന്‍റണി രാജു. അത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തിൽ മാനേജ്മെന്‍റിനെ അടച്ചാക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ മുതിരുന്നില്ല. മുമ്പും ശമ്പളവും പെൻഷനും മുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം വൈകുന്നതിൽ തനിക്ക് ദുഃഖമുണ്ട്. ഗതാഗത വകുപ്പിന്‍റെ മന്ത്രി എന്ന നിലയിൽ ജീവനക്കാർക്ക് തന്നോടല്ലേ പരാതി പറയാൻ സാധിക്കൂ. അത് കേൾക്കാനുള്ള ബാധ്യത തനിക്കുണ്ട്.
ജീവനക്കാരുടെ ശമ്പളം നാളെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചതായും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.