Posted On
date_range Updated On
date_range സ്വപ്നയുടെയും സരിത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സ്വപ്നക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് ജസ്റ്റിസ് വിജു എബ്രഹാമാണ് ജാമ്യഹരജി തള്ളിയത്.
സ്വപ്‍ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും ഹരജിക്ക് പിറകിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി. കെ.ടി ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.