നെടുംകുന്നം (കോട്ടയം): ചേലക്കൊമ്പ് സഞ്ജീവനി മാനസികാരോഗ്യകേന്ദ്രത്തിൽ വ്യാഴാഴ് ച ഒരാൾകൂടി മരിച്ചു. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെ നാലു ദിവസ ത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം നാലായി.
ആലപ്പുഴ എടത്വ ചിറയിൽവീട്ടിൽ ഉഷ ജോസഫാ ണ് (61) വ്യാഴാഴ്ച പുലർച്ച മരിച്ചത്. ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് പുലർച്ച ഒന് നരയോടെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു.
ശാരീരിക അവശതകൾ പ്രകടിപ്പിച്ച മറ്റ് അഞ്ചുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ആറിന് അതിരമ്പുഴ മാണാട്ട് ജോയിമോൾ (50), വൈകീട്ട് 6.30 ന് ചീരംചിറ സ്വദേശി ശോഭന (55) എന്നിവരാണ് മരിച്ചത്. 15ാംമൈൽ ഇളങ്ങുളം ഈരൂരിക്കൽ ബാബു ജോസഫ് (48) തിങ്കളാഴ്ച മരിച്ചിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം മുറിയിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
കറുകച്ചാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ സഞ്ജീവനിയിലെത്തി പരിശോധന നടത്തി. ഡി.എം.ഒ ജേക്കബ് വർഗീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബാബു സെബാസ്റ്റ്യൻ, ജേക്കബ് സിറിയക്, കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ്കുമാർ, കറുകച്ചാൽ സി.ഐ കെ. സലീം എന്നിവരുടെ നേതൃത്വത്തിൽ സഞ്ജീവനി അധികൃതരുടെ മൊഴി രേഖപ്പെടുത്തി.
ഭീതിയോടെ നാട്ടുകാർ
നെടുംകുന്നം: സഞ്ജീവനിയിൽ നാലുപേർ മരിച്ചതോടെ നാട്ടുകാർ ഭീതിയിൽ. 26 വർഷമായി ചേലക്കൊമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനം മേഖലയിലെ മികച്ച മാനസികാരോഗ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു. മടുക്കമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ശേഷമാണ് സഞ്ജീവനിയിലെത്തിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് സഞ്ജീവനിയിൽ ഡോക്ടർ എത്തുന്നത്. ചികിത്സയും മരുന്നും താമസവും ഇവിടെത്തന്നെയാണ്. നിലവിൽ 50 പുരുഷന്മാരും 30 സ്ത്രീകളുമടക്കം 80 പേരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കൂടാതെ സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ അടക്കം 17 ജിവനക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.