അപകടത്തിൽപ്പെട്ട ഷിബു
Posted On
date_range Updated On
date_range മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു, മത്സ്യത്തൊഴിലാളിക്ക് പരിക്ക്
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയൻകീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തിൽപ്പെട്ടത്. മുഖത്തും കാലിലും പരിക്കേറ്റ ഷിബുവിനെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. രണ്ടു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റൊരു മത്സ്യത്തൊഴിലാളിയായ ഫെബിൻ നീന്തി രക്ഷപ്പെട്ടു.
അപകടത്തിൽപ്പെട്ട ഷിബുവിനെ മറൈൻ എൻഫോഴ്സ്മെന്‍റാണ് രക്ഷിച്ച് കരക്കെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.