പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടറെ കഠിന തടവിന് ശിക്ഷിച്ചു

പാലക്കാട്: പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടറെ കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി.വി ശ്രീജിത്തിനെയാണ് ശിക്ഷിച്ചത്. ചത്തു പോയ അഞ്ചു പോത്തുകളെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കൽ ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനും 4,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശ്ശൂർ വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും 2,00,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

2006-2011 ൽ മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി.വി. ശ്രീജിത്ത്‌ 2011ജനുവരി മൂന്നിന് മലമ്പുഴയിലെ ഒരു കർഷകന്റെ അഞ്ചു പോത്തുകളെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കൽ ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനും ഫാം ഉടമയിൽ നിന്നും 4000 രൂപ കൈക്കൂലി വാങ്ങി.

ഈ സംഭവത്തിൽ പാലക്കാട് വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിലാണ് ശ്രീജിത്ത്‌ കുറ്റക്കാരനാണെന്ന് കണ്ടെത്തി തൃശ്ശൂർ വിജിലൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. പാലക്കാട് വിജിലൻസ് മുൻ ഡി.വൈ.എസ്.പി സതീശൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ ശ്രീജിത്ത്‌ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ സ്റ്റാലിൻ ഹാജരായി. 

Tags:    
News Summary - Animal doctor who took bribe for post-mortem certificate sentenced to rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.