Posted On
date_range Updated On
date_range ഫ്ലാറ്റ് നിർമാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത് സർക്കാരല്ല, ലൈഫ് മിഷനെന്ന് അനിൽ അക്കര
വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു.എ.ഇ റെഡ് ക്രസൻറാണെന്ന സർക്കാർ വാദം തെറ്റെന്ന് അനിൽ അക്കര എം.എൽ.എ. ലൈഫ് മിഷനാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തതെന്ന് വാർത്തസമ്മേളനത്തിൽ രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു.
ലൈഫ് മിഷൻ യൂണിടാക്കിെൻറ പദ്ധതി അംഗീകരിച്ചതിെൻറ രേഖകൾ പുറത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.സി. മൊയ്തീൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരടങ്ങിയ സമിതിയാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തത്. ഈ ഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.