ശബരിപാത: മുഴുവന്‍ ചെലവും റെയില്‍വെ വഹിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പാതയുടെ മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വെ വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു. ദേശീയ പ്രധാന്യമുളള തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുളള റെയില്‍പാതയുടെ മുഴുവന്‍ ചെലവും റെയില്‍വെ തന്നെ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് നേരത്തെ തന്നെ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. 

റെയില്‍മന്ത്രാലയം ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനവും റെയില്‍വെയും ചെലവ് തുല്യമായി പങ്കിടണമെന്ന് ഇപ്പോള്‍ റെയില്‍വെ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കത്തയച്ചത്. ശബരിപാതയുടെ നിര്‍മാണം ദേശീയ പദ്ധതിയായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Tags:    
News Summary - angamaly sabari railway: CM pinarayi wrote letter to PM modi -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT