അങ്കമാലിയിൽ ചരക്ക്​ ലോറിയിൽ ബൈക്കിടിച്ച്​ മധ്യവയസ്​കൻ മരിച്ചു

അങ്കമാലി: എറണാകുളം കാഞ്ഞൂരിൽ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മധ്യവയസ്കൻ മരിച്ചു. ചെങ്ങമനാട് നെടുവന്നൂർ വെണ്ണിപ്പറമ്പ് മുല്ലശ്ശേരി വീട്ടിൽ പരേതനായ കുട്ടിയുടെ മകൻ എം.കെ.ഷംസുദ്ദീനാണ്  (51) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.50നായിന്നു അപകടം. അവശനിലയിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

10 വർഷമായി മഞ്ഞപ്രയിൽ പൂക്കട നടത്തുകയാണ്​ ഷംസുദ്ദീൻ. അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം  ഖബറടക്കം വൈകുന്നേരം അഞ്ചിന് നെടുവന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 
ഭാര്യ: സബിത. മക്കൾ: ഫാത്തിമ, ഷിഹാബ്. മരുമകൻ: സാദിക്ക്.

Tags:    
News Summary - Angalali Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.