ക​ട​ലാ​ടി​പാ​റ​യി​ൽ മ​നു​ഷ്യ​രു​ടെ സം​സ്കാ​ര ശി​ലാ​ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്ഥ​ലം പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ൻ സ​തീ​ശ​ൻ കാ​ളി​യാ​നം സ​ന്ദ​ർ​ശി​ക്കു​ന്നു

കടലാടിപ്പാറയിൽ മഹാശിലാ കാലഘട്ടത്തിലെ സംസ്കാര ശിലാചിത്രങ്ങൾ കണ്ടെത്തി

നീ​ലേ​ശ്വ​രം: കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലാ​ടി​പ്പാ​റ​യി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​ർ​ഷം മു​മ്പ് അ​ധി​വ​സി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ സം​സ്കാ​ര​ത്തി​ന്റെ തെ​ളി​വു​ക​ളെ​ന്ന് ക​രു​തു​ന്ന ശി​ലാ​ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി. ജി​ല്ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന  പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ സ​തീ​ശ​ൻ കാ​ളി​യാ​നം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ക​രി​മ്പാ​റ​യി​ൽ കൊ​ത്തി​യു​ണ്ടാ​ക്കി​യ ഇ​രു​പ​തോ​ളം ശി​ലാ​ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ച​രി​ത്ര ഗ​വേ​ഷ​ക​നും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ച​രി​ത്രാ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് ക​രി​മ്പാ​റ​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന അ​ട​യാ​ള​ങ്ങ​ൾ മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലോ അ​തി​നു​മു​മ്പോ ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ളാ​കാ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി മു​ത​ൽ വ​യ​നാ​ട് വ​രെ പാ​റ​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ശി​ലാ​ചി​ത്ര​ങ്ങ​ളു​മാ​യി സാ​മ്യ​ത​യു​ള്ള​താ​ണ് ക​ട​ലാ​ടി​പ്പാ​റ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ക​രി​മ്പാ​റ​യി​ൽ കൊ​ത്തി​യെ​ടു​ത്ത രൂ​പ​ങ്ങ​ളും.

ക​ൽ​പാ​ദ​ങ്ങ​ളു​ടെ വ​ലി​യ ര​ണ്ട് രൂ​പ​ങ്ങ​ളും ചെ​റി​യ നാ​ല് രൂ​പ​ങ്ങ​ളും കൊ​ത്തി​യു​ണ്ടാ​ക്കി​യ പ​തി​നാ​ല് ചെ​റി​യ കു​ഴി​ക​ളു​മാ​ണ് ക​ട​ലാ​ടി​പ്പാ​റ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ള്ള​ത്തി​ന്റെ ക​ര​യി​ലാ​യാ​ണ് ശി​ലാ​ചി​ത്ര​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ൽ വി​സ്തൃ​തി​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​സാ​ധ്യ​ത ഏ​റെ​യു​ള്ള ക​ട​ലാ​ടി​പ്പാ​റ​യി​ൽ ഇ​നി​യും ധാ​രാ​ളം ശി​ലാ​ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജി​ല്ല​യി​ൽ ചീ​മേ​നി അ​രി​യി​ട്ട​പാ​റ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​മ​ക്കു​ളം, ബ​ങ്ക​ളം, നീ​ലേ​ശ്വ​രം ആ​ലി​ൻ​കീ​ഴി​ൽ, മു​ളി​യാ​ർ, മ​ടി​ക്കൈ ഉ​മി​ച്ചി, മ​ടി​ക്കൈ വ​ലി​യ പാ​റ, ബാ​നം, കാ​ഞ്ഞി​ര​പ്പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി ശി​ലാ​ചി​ത്ര​ങ്ങ​ൾ മു​മ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Ancient Rock Art Discovered in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.