കണ്ണവം ബോംബ് സ്േഫാടനം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: കണ്ണവത്ത് രണ്ടിടങ്ങളിലായുണ്ടായ ബോംബ് സ്േഫാടനവുമായി ബന്ധപ്പെട്ട് രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചുണ്ടയില്‍ സ്വദേശികളായ ടി. അഭിനവ്, പി.കെ. പ്രബിന് എന്നിവരെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25 ന് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസിന് സമീപവും ചുണ്ടയിലുമായി രണ്ടിടങ്ങളിലാണ് റോഡിൽ ബോംബ് സ്ഫോടനമുണ്ടായത്. കണ്ണവം പൊലീസിന്റെയും സിറ്റി പൊലീസ് കമീഷണർ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും, പ്രതികൾക്ക് ബോംബ് എവിടെ നിന്ന് ലഭിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റേഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഗ്ലാസുകൾ തകർന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
അറസ്റ്റിലായവരിൽ പി.കെ പ്രബിൻ കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.