Posted On
date_range Updated On
date_range വയോധികനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
ഹരിപ്പാട്: വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പള്ളിപ്പാട് പൊന്നിറ്റി പറമ്പിൽ ബാലനാണ് (60) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതിന് കാളകെട്ട് സമിതി അംഗമായിരുന്ന ബാലൻ കാളകെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച ഉച്ചയായിട്ടും ബാലൻ എത്താതിരുന്നതിനെ തുടർന്ന് കാളകെട്ട് സമിതിയിലെ അംഗങ്ങൾ വീട്ടിൽ തിരക്കിയെത്തിയപ്പോഴാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.
പൊലീസും അഗ്നിരക്ഷ സേനയും എത്തിയാണ് മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തത്. ബാലനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ ദേവയാനി രണ്ടുദിവസം മുമ്പ് കുടുംബവീട്ടിലേക്ക് പോയതിനാൽ ബാലൻ വീട്ടിൽ തനിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.