Posted On
date_range Updated On
date_range പതിനെട്ടുകാരി ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: നവവധുവിനെ ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്തുകണ്ടി സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് (18) മരിച്ചത്.
കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷുമായി രണ്ടുമാസം മുമ്പായിരുന്നു വിവാഹം. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവും ഭർതൃമാതാപിതാക്കളും ജോലിക്കുപോയ സമയത്താണ് സംഭവം.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ്: മിനി. സഹോദരന്‍: അജില്‍ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.