Posted On
date_range Updated On
date_range യാത്രയയപ്പിനെത്തിയില്ല; അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് എ.എം.വി.ഐ വീടിന് സമീപം കാറിൽ മരിച്ചനിലയിൽ
ഏറ്റുമാനൂർ: കോട്ടയം ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് എ.എം.വി.ഐയെ വീടിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിത്താനം കാട്ടാത്തി സ്വദേശി എസ്. ഗണേഷ് കുമാർ (46) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ വീടിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചക്ക് തെള്ളകത്തെ ഓഫിസിൽ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. എന്നാൽ ഇദ്ദേഹം എത്തിയില്ല. തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
ഭാര്യ: ജൂണ (നഴ്സ്, കോട്ടയം താലൂക്ക് ആശുപത്രി). മകൻ: ആഷോ ഗണേഷ് (വടവാതൂർ കേന്ദ്രവിദ്യാലയം വിദ്യാർഥി). ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.