ബി.ജെ.പി പ്രചാരണത്തിന്​ അമിത് ഷാ കൊച്ചിയിലെത്തി

നെടുമ്പാശ്ശേരി: തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ​െകാച്ചിയി​ലെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതിന്​ പ്രത്യേക വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.പി. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറിമാരായ രേണു സുരേഷ്, സിന്ധുമോൾ, എറണാകുളം ജില്ല പ്രസിഡൻറ്​ എസ്. ജയകൃഷ്​ണൻ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു.

നെടുമ്പാശ്ശേരി മാരിയറ്റ് ഹോട്ടലിലേക്ക്​ പോയ അദ്ദേഹം തൃശൂർ, എറണാകുളം ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡൻറുമാരും തെരഞ്ഞെടുപ്പ് ചുമതലയുള്ളവരുമായും കൂടിക്കാഴ്ച നടത്തി.

ബുധനാഴ്ച രാവിലെ തൃപ്പൂണിത്തുറയിലേക്ക്​ പോകും. അവിടെ റോഡ് ഷോയിൽ പങ്കെടുത്തശേഷം കാഞ്ഞിരപ്പള്ളിയിലേക്ക്​ തിരിക്കും.

Tags:    
News Summary - amith sha landed at kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.