രാഷ്ട്രീയ സംഘർഷത്തിൽ ഇരയായി ആംബുലൻസുകൾ; എസ്.ഡി.പി​.ഐയുടേത് തകർത്തു, ഡി.വൈ.എഫ്.ഐയുടേത് കത്തിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് സി.പി.എം -എസ്.ഡി.പി.ഐ സംഘർഷത്തിനിടെ രണ്ട് ആംബുലന്‍സുകള്‍ക്ക് നേരെ ആക്രമണം. എസ്.ഡി.പി.ഐയുടെ ആംബുലൻസിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചയാൾ ആയുധങ്ങളുപയോഗിച്ച് വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു. സമീപം നിർത്തിയിട്ട കാറും ബൈക്കും ഇയാൾ നശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഡി.വൈ.എഫ്‌.ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് കത്തിച്ചത്.

നെടുമങ്ങാട് ജില്ല ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത ആംബുലന്‍സിന് രാത്രിയാണ് അജ്ഞാതർ തീകൊളുത്തിയത്. ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീ അണച്ചു. ഇന്നലെ നെടുമങ്ങാട് എസ്.ഡി.പി.ഐ -സി.പി.എം  സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റിരുന്നു. മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനാണ് മർദനമേറ്റത്. മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ ചേർന്ന് മർദിച്ചുവെന്നാണ് ഡി.വൈ.എഫ്‌.ഐ ആരോപിക്കുന്നത്.

പിന്നാലെ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിനും ആംബുലൻസിനും നേരെ ആക്രമണം ഉണ്ടായി. തുടർന്നാണ് ഡി.വൈ.എഫ്‌.ഐ ആംബുലൻസിന് തീ കൊളുത്തിയത്.

Tags:    
News Summary - Ambulances attacked in sdpi -cpim political conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.