Posted On
date_range Updated On
date_range ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
കോട്ടയം: അയ്യപ്പ ഭക്തരുടെ വാഹനവും പൊലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ആലനാട് സ്വദേശി ശേഖരനാണ് മരിച്ചത്.
കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനം പൊലീസ് ജീപ്പുമായി കൂട്ടിയിടിച്ച് പരിക്കേറ്റ അഞ്ച് അയ്യപ്പ ഭക്തരെയും രണ്ട് പൊലീസുകാരെയും ആശുപത്രിയിലെത്തിക്കാനായി പോകുകയായിരുന്നു ആംബുലൻസ്.
പരിക്കേറ്റ ഭക്തരേയും പൊലീസുകാരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.