കണ്ണൂർ: കെ.എം. ഷാജി എം.എൽ.എക്കെതിരായ വിജിലൻസ് കേസിന് ആധാരമായ പണമിടപാട് പ്രശ് നം പുറത്തെത്തിച്ചത് മുസ്ലിം ലീഗിലെ പ്രാദേശിക പടലപ്പിണക്കം. ലീഗ് അഴീക്കോട് മണ് ഡലം കമ്മിറ്റിയിലെ ചിലർ പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിലെ ചോർന്ന് കിട്ടിയ വി വരങ്ങൾ വെച്ചാണ് സി.പി.എമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. പത ്മനാഭൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആ പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് എം.എൽ.എക്കെതിരെ ഇപ്പോൾ േകസെടുത്തത്.
2013-14 ൽ യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നത്തിെൻറ തുടക്കം. സൊസൈറ്റി നിയന്ത്രണത്തിലുള്ള സ്കൂളിൽ പ്ലസ് ടു ബാച്ച് ലഭിച്ചാൽ ഒരു അധ്യാപക തസ്തികക്ക് ലഭിക്കുന്ന തുകയായ 25 ലക്ഷം രൂപ പാർട്ടിക്ക് നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അതുപയോഗിച്ച് ലീഗ് പൂതപ്പാറ ശാഖ കമ്മിറ്റിക്ക് ഓഫിസ് കെട്ടിടം നിർമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, കെ.എം. ഷാജി ഇടപെട്ട് 25 ലക്ഷം നേരിട്ട് കൈപ്പറ്റിയെന്നാണ് ആരോപണം.
ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്ന നൗഷാദ് പൂതപ്പാറയാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. ഇൗ പരാതിയാണ് 2017ൽ ചോർന്നത്. ഷാജിക്കെതിരായ പരാതി ലീഗ് നേതൃത്വം കാര്യമായി എടുത്തില്ല. പകരം പരാതി ഉന്നയിച്ച നൗഷാദ് പൂതപ്പാറയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സമൂഹ മാധ്യമങ്ങളിൽ തന്നെ അപമാനിച്ചുവെന്ന കെ.എം. ഷാജിയുടെ പരാതിയിൽ നൗഷാദ് പൂതപ്പാറക്കെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ കേസുമുണ്ട്. ഇതേചൊല്ലി കണ്ണൂരിൽ പാർട്ടിയിൽ തുടക്കത്തിൽ ചില എതിർപ്പുകൾ ഉയർന്നുവെങ്കിലും വലിയ ചർച്ചയായില്ല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിെൻറ പരാതിപ്രകാരമുള്ള പ്രാഥമിക അന്വേഷണം വിജിലൻസ് രണ്ടു വർഷം മുേമ്പ പൂർത്തിയാക്കിയതാണ്. റിപ്പോർട്ടും ആഭ്യന്തര വകുപ്പിനും നൽകി. എന്നൽ, ഇപ്പോൾ മാത്രമാണ് അതിൽ സർക്കാർ തുടർനടപടി സ്വീകരിച്ചത്. രണ്ടു വർഷമായി അനക്കമില്ലാതെ കിടന്ന കേസ് തേഞ്ഞുമാഞ്ഞുപോയെന്നായിരുന്നു പരാതിക്കാർ ഉൾപ്പെടെ കരുതിയത്. അതിനിടെയാണ് പൊടുന്നനെ കേസ് വീണ്ടും സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.