Posted On
date_range Updated On
date_range അലിന്‍ഡ് ഭൂമി കൈമാറ്റം: യു.ഡി.എഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയിട്ടില്ല -ഉമ്മൻചാണ്ടി
കോട്ടയം: കുണ്ടറ അലിന്‍ഡ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഭൂമി വില്‍ക്കാന്‍ മാനേജ്മെന്‍റിന് അവകാശം നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഫാക്ടറി തുറപ്പിക്കാന്‍ ശ്രമിച്ചത്. എല്ലാ തീരുമാനങ്ങളും തൊഴിലാളി സംഘടനകളുമായി ആലോചിച്ചാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഴുവൻ തൊഴിലാളിക്കും ജോലി കൊടുക്കുക എന്ന നിലയിൽ കമ്പനി നടത്താനുള്ള ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾ പരാജയപ്പെട്ടു. തുടർന്ന് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയപ്പോഴാണ് പുതിയ തീരുമാനം രൂപപ്പെട്ടത്. വിഷയത്തിൽ സർക്കാറിന്‍റെ താൽപര്യം പൂർണമായി സംരക്ഷിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.