പ്രഫ. കെ. ആലികുട്ടി മുസ്‌ലിയാർ ബംഗളുരുവിൽ അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലികുട്ടി മുസ്‌ലിയാർ മഅ്ദനിയെ സന്ദർശിച്ചു
ബംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലികുട്ടി മുസ്‌ലിയാർ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചു. വിചാരണത്തടവുകാരനായി നീണ്ട കാലം ജയിൽവാസം അനുഭവിച്ചതിന് ശേഷം ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തെ ബംഗളൂരുവിലെ വീട്ടിലാണ് സന്ദർശിച്ചത്.
മഅ്ദനിയുടെ ആരോഗ്യസ്ഥിതി ആലികുട്ടി മുസ്‌ലിയാർ ചോദിച്ചറിഞ്ഞു. പല രോഗങ്ങളും വേട്ടയാടുന്ന മഅ്ദനി ഏറെ ക്ഷീണിതനായിരുന്നു. അദ്ദേഹത്തിനായി ആലികുട്ടി മുസ്‌ലിയാർ പ്രാർഥന നടത്തി. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ആലികുട്ടി മുസ്ലിയാരുടെ ശിഷ്യനായിരുന്നു മഅ്ദനി.
എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, താഹിർ മിസ്ബാഹി, റമീസ് കമ്മനഹള്ളി, ശുക്കൂർ മൊയ്തു തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.