ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ഷൊർണൂർ വരെ
തിരുവനന്തപുരം: ട്രാക് നവീകരണം നടക്കുന്നതിനാൽ ഡിസംബർ 10 മുതൽ 31 വരെ തിങ്കളും ബുധനും ഒഴികെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് (16307) െഷാർണൂരിൽ യാത്ര അവസാനിപ്പിക്കും. ഡിസംബർ 10,11,12,14,16,17,18,19,21,23,24,25,26,28,30,31 തീയതികളിലാണ് െഷാർണൂർ മുതൽ കണ്ണൂർ വരെയുള്ള സർവിസ് റദ്ദാക്കുകയെന്ന് റെയിൽവേ അറിയിച്ചു.
ധൻബാദ് എക്സ്പ്രസിൽ കോച്ചുകൾ പുനഃക്രമീകരിച്ചു
തിരുവനന്തപുരം: ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് (13351), ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) ട്രെയിനുകളിൽ കോച്ചുകൾ പുനഃക്രമീകരിച്ചു. നിലവിലെ നാല് സ്ലീപ്പർ ക്ലാസ് കോച്ചുകൾക്ക് പകരം ഇനി ഒരു ഫസ്റ്റ് ക്ലാസ് എ.സി കോച്ച് പുതുതായും ഒരു ടു ടയർ എ.സി, രണ്ട് ത്രീ ടയർ എ.സി കോച്ചുകൾ അധികമായും അനുവദിച്ചു.
ആകെയുണ്ടായിരുന്ന 12 സ്ലീപ്പർ കോച്ചുകൾ എട്ടായി ചുരുങ്ങും. ഏപ്രിൽ മുതലാണ് പുനഃക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.