Posted On
date_range Updated On
date_range പി.കെ. ശശി വിവാദം: മാധ്യമങ്ങളോട് കയർത്ത് മന്ത്രി എ.കെ. ബാലൻ
പാലക്കാട്: പി.കെ. ശശിക്കെതിരായ പരാതി സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് കയർത്ത് മന്ത്രി എ.കെ. ബാലൻ. കേന്ദ്ര നേതൃത്വത്തിന് പരാതിക്കാരി രണ്ടാമതയച്ച കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് നിങ്ങൾ പരാതി കണ്ടിട്ടുണ്ടോയെന്ന മറുചോദ്യമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. പരാതിയുടെ വിശദാംശങ്ങൾ കാണിച്ച് നൽകിയപ്പോൾ ആധികാരികമല്ലെന്നും യഥാർഥ പരാതി കാണിച്ചാൽ മറുപടി നൽകാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. സാധാരണ രണ്ട്, രണ്ടരമാസമെടുത്താണ് പാർട്ടി കമീഷനുകൾ റിപ്പോർട്ട് സമർപ്പിക്കാറെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.