Posted On
date_range Updated On
date_range മദ്യലഹരിയിൽ സഹയാത്രികയെ കയറിപ്പിടിച്ച വിമാന യാത്രികൻ അറസ്റ്റിൽ
നെടുമ്പാശേരി: വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ കുമാറിനെയാണ് (32) അറസ്‌റ്റ് ചെയ്തത്.
ഒമാനിൽനിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറി പിടിച്ചത്.
യുവതിയുടെ പരാതിയെ തുടർന്ന് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിമാനത്തിൽ മദ്യപരുടെ ശല്യം കൂടിയതിനെത്തുടർന്ന് വിതരണം ചെയ്യുന്ന മദ്യത്തിന്‍റെ അളവ് കുറച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.