മലപ്പുറത്തുകാരുടെ മാനവികതക്ക്​ അഭിവാദ്യമർപ്പിച്ച്​ എയർ ഇന്ത്യ

ന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്​ സജ്ജരായ മലപ്പുറത്തുകാർക്ക്​ അഭിവാദ്യവുമായി എയർ ഇന്ത്യ​. ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ അഭിവാദ്യമർപ്പിച്ചത്​.

​ഇത്​ കേവലം ധൈര്യത്തിൻെറ മാത്രം കാര്യമല്ല, മാനവികതയുടെ സ്​പർശനമാണ്​. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പണയം വെച്ച മലപ്പുറത്തുകാർക്ക്​ ഞങ്ങൾ അഭിവാദ്യമാർപ്പിക്കുന്നു -എയർ ഇന്ത്യ എക്​സ്​പ്രസ്​ ഫേസ്​ബുക്​ പേജിൽ കുറിച്ചു.

അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങൾ ഒത്തൊരുമിച്ചതിനെ പ്രകീർത്തിച്ച്​ ​'ദി ടെലഗ്രാഫ്​' പത്രം മുഖപേജിൽ വാർത്തകൊടുത്തിരുന്നു. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.