Posted On
date_range Updated On
date_range കരിപ്പൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്കും; സർവിസ് 21 മുതൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് ജിദ്ദ സെക്ടറിലും സർവിസ് ആരംഭിക്കുന്നു. ഫെബ്രുവരി 21 മുതലാണ് സർവിസ്.
ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ് ഉണ്ടാകുക. റിയാദിലേക്കുള്ള സർവിസിന് പുറമെയാണ് ജിദ്ദയിലേക്കും ആരംഭിക്കുന്നത്.
രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 12.45ന് ജിദ്ദയിലെത്തും. ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കരിപ്പൂരിലെത്തും. 189 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബി 737 - 800 ഉപയോഗിച്ചാകും സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.