എ.ഐ.കെ.എം.സി.സി ഹൈദരാബാദ് സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹൈദരാബാദ്: എ.ഐ.കെ.എം.സി.സി ഹൈദരാബാദ് സെൻട്രൽ കമ്മിറ്റിയുടെ 2026–29 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.ഐ.കെ.എം.സി.സി നാഷനൽ സെക്രട്ടറി എം. നൗഷാദ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുജീബ് കടേരി മുഖ്യാതിഥിയായി പങ്കെടുത്തു.

തെരെഞ്ഞെടുപ്പിന്‍റെ ഭാഗമായി നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, പ്രവാസി സമൂഹത്തിന്റെ ക്ഷേമം, സംഘടനാ ശാക്തീകരണം എന്നിവ സംബന്ധിച്ച് ചർച്ച നടന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ നേർന്ന നേതാക്കൾ സംഘടനയെ കൂടുതൽ സജീവമാക്കാൻ എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് അറിയിച്ചു. നിരവധി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പ്രസിഡണ്ട്: ഇഎംഎ റഹ്മാൻ സാഹിബ്, ജനറൽ സെക്രട്ടറി: നൗഫൽ ചോലയിൽ, ട്രഷറർ: മുസ്തഫ ശാക്കിർ ബെദിര, ഓർഗനൈസിംഗ് സെക്രട്ടറി: ഡോ. മുബഷിർ വാഫി പാഴൂർ, വൈസ് പ്രസിഡന്റുമാർ: സൽമാനുൽ ഫാരിസ്, അബ്ദുല്ല ഹുദവി മാത്തൂർ, ജോയിന്റ് സെക്രട്ടറിമാർ: ഷറഫുദ്ദീൻ, നിസാം ഹുദവി പല്ലാർ, സിദ്ദീഖ് പുല്ലാര.

Tags:    
News Summary - AIKMCC Hyderabad Central Committee elects new office bearers for the year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.