പി​ഴ​യ​ട​ക്കാ​ൻ നോ​ട്ടി​സ് ല​ഭി​ച്ച സ​ഹോ​ദ​രി​മാ​ർ സ്‌​കൂ​ട്ട​റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് യാ​ത്ര ചെ​യ്യു​ന്ന കാ​മ​റ ദൃ​ശ്യം

ഹെൽമെറ്റ് ധരിച്ചിട്ടും രക്ഷയില്ല; സഹോദരിമാർക്ക് പിഴയടക്കാൻ നോട്ടിസ്

കാഞ്ഞാണി: തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്ത കാരമുക്ക് സ്വദേശികളായ സഹോദരിമാർക്ക് ഹെൽമറ്റില്ല എന്ന് പറഞ്ഞ് പിഴയടക്കാൻ പൊലീസിന്റെ നോട്ടിസ്. രണ്ടുപേരും ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതമാണ് ഹെൽമറ്റ് വെച്ചിട്ടില്ല എന്ന് സൂചിപ്പിച്ച് 500 രൂപയുടെ പിഴയടക്കാൻ ചലാൻ നോട്ടിസ് അയച്ചത്.

ഇരുവരും കൂടി തൃശൂരിലേക്ക് നവംബർ 13ന് സ്കൂട്ടറിൽ പോകുമ്പോൾ പെരുമ്പുഴ പാടത്ത് സ്ഥാപിച്ചിട്ടുള്ള തൃശൂർ റൂറൽ പൊലീസിന്റെ കാമറയാണ് തെറ്റായ വിവരങ്ങൾ നൽകി ചലാൻ സൃഷ്ടിച്ചത്. സഹോദരിമാർ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും ഇത് തൃശൂർ എസ്.പി ഓഫിസിൽ പോയി അപേക്ഷ നൽകി പരിഹരിക്കണം എന്നായിരുന്നു പൊലീസിന്റെ മറുപടി. കൃത്യമല്ലാത്ത വിവരങ്ങൾ നൽകുന്ന കാമറകൾ മൂലം ദുരിതത്തിൽ ആയതിന്റെ വിഷമത്തിലാണ് സഹോദരിമാർ.

Tags:    
News Summary - False Helmet Challan Sent to Sisters in Thrissur; Told to Petition SP Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.