ഇടവേളക്കു ശേഷം വീണ്ടും പാമ്പുപിടിക്കാനൊരുങ്ങി വാവ സുരേഷ്

ആലപ്പുഴ: ഒരു ഇടവേളക്ക് ശേഷം വീണ്ടും പാമ്പ് പിടിക്കാനിറങ്ങിയിണ് വാവ സുരേഷ്. അഞ്ച് മണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂർഖനെയാണ് ഒടുവിൽ വാവ സുരേഷ് വന്ന് പിടികൂടിയത്. ആലപ്പുഴ ചാരുംമൂട് പേരൂർ കാരാണ്മയില്‍ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് രണ്ട് ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്നു. മുകേഷിന്റെ മകൻ അഖിൽ വൈകീട്ട് മൂന്നരയോടെ ബൈക്കിൽ കയറുമ്പോഴാണ് പത്തി വിടർത്തിയ പാമ്പിനെ കണ്ടത്. വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയത് കൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. അപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി. അതിനിടെ നാട്ടുകാരിൽ ചിലർ വാവ സുരേഷിനെ ഫോണിൽ വിളിച്ചു. ഉടൻ എത്താമെന്ന് അദ്ദേഹം അറിയിച്ചു.

രാത്രി എട്ടരയോടെയാണ് വാവ സുരേഷ് എത്തിയത്.  നിമിഷങ്ങള്‍ക്കുള്ളില്‍ വാവ സുരേഷ് പാമ്പിനെ പിടികൂടി വീട്ടുകാര്‍ കരുതിയ പ്ലാസ്റ്റിക് ടിന്നിലാക്കി. സുരേഷ് എത്തിയതറിഞ്ഞ് നിരവധി പേര്‍ അവിടെ തടിച്ചുകൂടിയിരുന്നു. അദ്ദേഹത്തിന് സ്വീകരണം നല്‍കിയാണ് തിരിച്ചയച്ചത്.

Tags:    
News Summary - After the break, Vava Suresh is ready to catch the snake again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.