താമരശ്ശേരി: ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം കോഴിക്കോട് ജില്ല കണ്‍വീനര്‍ ചാലക്കര പനന്തോട്ടത്തില്‍ അഡ്വ.എസ്. ഷാജി (43) ലക്ഷദ്വീപില്‍ കടലില്‍ മുങ്ങിമരിച്ചു. കല്‍പ്പേനി ദ്വീപില്‍ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അപകടം.
ലക്ഷദ്വീപില്‍ അഭിഭാഷകനായി ജോലി നോക്കുന്ന ഷാജി ആന്ത്രോത്ത് കോടതിയുടെ കല്‍പ്പേനിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങില്‍ പങ്കെടുക്കാനത്തെിയതായിരുന്നു. കോടതി അവധിയായതിനാല്‍ മജിസ്ട്രേറ്റടക്കം അഞ്ചുപേര്‍ തൊട്ടടുത്ത ചെറിയം ദ്വീപില്‍ കുളിക്കുന്നതിനിടെ ഷാജി തിരയില്‍പെടുകയായിരുന്നു. കൂട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി കല്‍പ്പേനി ദ്വീപിലെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ ശ്രീധരന്‍െറ മകനാണ്. മാതാവ്: പത്മിനി. ഭാര്യ: ഷേര്‍ലി. മക്കള്‍: അനാമിക, അമേഘ (ഇരുവരും അല്‍ഫോണ്‍സ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഷീബ, നിഷി. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.