തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകൾ ഉന്നയിച്ച പരാതിയിൽ തെളിവില്ലെന്നും ഗവാസ്കറുടെ പരാതി ശരിയാണെന്നുമുള്ള പ്രാഥമിക നിഗമനത്തിൽ അന്വേഷണസംഘം. എ.ഡി.ജി.പിയുടെ മകൾ മർദിച്ചതിന് ദൃക്സാക്ഷിയില്ലെങ്കിലും മെഡിക്കൽറിപ്പോർട്ടും സാഹചര്യത്തെളിവും ഗവാസ്കറുടെ പരാതി ശരിെവക്കുന്നതാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.
അതിനിടെ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാത്തത് പൊലീസിൽ അതൃപ്തി വളർത്തിയിട്ടുണ്ട്. ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പൊലീസ് ഡ്രൈവറെ സ്വാധീനിച്ച് കേസ് ഒത്തുതീർക്കാനുള്ള നീക്കവും പുരോഗമിക്കുന്നു. ഗവാസ്കര്‍ മനഃപൂര്‍വം പൊലീസ് വാഹനം കാലില്‍ കയറ്റിയെന്നും മോശമായി പെരുമാറിയെന്നുമാണ് സുദേഷ് കുമാറിെൻറ മകളുടെ പരാതി. കാലില്‍ പരിക്കില്ലെന്നാണ് ഡോക്ടറുടെ മൊഴി.
വാഹനം ഇടിച്ചതിെൻറ സൂചനയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിെൻറ പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്. ഗവാസ്കര്‍ യുവതിയോട് മോശമായി പെരുമാറിയതിന് സാക്ഷികളെയും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. ഡ്രൈവറെ മാറ്റിയതുൾപ്പെടെ കാര്യങ്ങളും അന്വേഷണ സംഘത്തിെൻറ സംശയം വർധിപ്പിക്കുകയാണ്. ശാസ്ത്രീയ പരിശോധന തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുകയാണെന്ന ആേരാപണവും ശക്തമാണ്. ഗവാസ്കറുടെ കഴുത്തില്‍ സാരമായി പരിക്കേറ്റെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗവാസ്കറുടെ പരാതി ശരിെവച്ച് ദൃക്സാക്ഷിയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.