തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മർദിച്ചെന്ന കേസിൽ എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുകളി തുടരുന്നു. സംഭവം നടന്ന് 20 ദിവസമായിട്ടും സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള എ.ഡി.ജി.പിയുടെ മകളെ വിളിച്ചുവരുത്തി വിശദാംശം ആരായാൻ ക്രൈംബ്രാഞ്ച് സംഘം തയാറായിട്ടില്ല.
പൊലീസ് ഡ്രൈവർ ഗവാസ്കറെ എ.ഡി.ജി.പിയുടെ മകൾ മർദിെച്ചന്നതാണ് പ്രധാനപരാതിയെങ്കിലും ഡ്രൈവർ തെൻറ കാലിലൂടെ ഒൗദ്യോഗിക വാഹനം കയറ്റിയിറക്കിയെന്ന മകളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതും ഹൈകോടതിയിൽ റിേപ്പാർട്ട് സമർപ്പിച്ചതും. എന്നാൽ എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന നിലപാട് കോടതി കൈക്കൊണ്ടിട്ടും ക്രൈംബ്രാഞ്ച് നടപടിയെടുത്തിട്ടില്ല.
പൊലീസ് ഡ്രൈവർക്ക് മർദനത്തിൽ പരിേക്കറ്റെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിലും ദൃക്സാക്ഷികൾ ഇല്ലായെന്ന വിശദീകരണമാണ് അന്വേഷണസംഘം നൽകുന്നത്. സംഭവത്തിന് ശേഷം എ.ഡി.ജി.പിയുടെ മകൾ കയറിപ്പോയ ഒാേട്ടായോ ഡ്രൈവറേയോ കണ്ടെത്താനായിട്ടില്ല. അതും ഒത്തുകളിയുടെ ഭാഗമായാണെന്നാണ് ആരോപണം. അേന്വഷണം ഇഴഞ്ഞുനീങ്ങുന്നതിൽ പൊലീസ് അസോസിയേഷനും പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.