'മിസ്റ്റർ അബ്ദുള്ള കുട്ടി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ; ഇതൊക്കെ ചെയ്​തിട്ടും ദ്വീപിൽ തെണ്ടാൻ ഇറങ്ങാൻ നാണമില്ലേ'

ബി.ജെ.പി അഖിലേന്ത്യ വൈസ്​ പ്രസിഡൻറ്​ എ.പി.അബ്​ദുല്ലക്കുട്ടിക്കെതിരേ രൂക്ഷ വിമർശനവുമായി ​െഎഷ സുൽത്താന. കഴിഞ്ഞ ദിവസം ലക്ഷദ്വീപ്​ സന്ദർശിച്ച അബ്​ദുല്ലക്കുട്ടി അവിടെ നിന്നുള്ള ഫോ​േട്ടാകൾ ഫേസ്​ബുക്കിൽ പങ്കുവച്ചിരുന്നു. ഇത്​ പരാമർശിച്ചുകൊണ്ടാണ്​ മോഡലും നടിയും ലക്ഷദ്വീപ്​ സ്വദേശിയുമായ ​െഎഷ സുൽത്താന വിമർശനം ഉന്നയിച്ചത്​. ലക്ഷദ്വീപ്​ നിവാസികളെ നേരത്തേ തീവ്രവാദികളെന്നും കള്ളക്കടത്തുകാരെന്നും അബ്​ദുള്ളക്കുട്ടി വിശേഷിപ്പിച്ചിരുന്നതായി ആരോപണമുണ്ട്​. ലക്ഷദ്വീപിൽ ഗുണ്ടാനിയമം നടപ്പാക്കുന്നതിനേയും അബ്​ദുല്ലക്കുട്ടി പിന്തുണച്ചിരുന്നു.

'മിസ്റ്റർ അബ്ദുള്ള കുട്ടി...താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം? ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്ന്​ പിടിച്ച എ.കെ 47 ഉം മൂവായിരം കിലോയുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ എ.കെ 47?

കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി. ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ...? ഇതൊക്കെ പറഞ്ഞിട്ട് ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു. അവരുടെ കയ്യിൽനിന്നു വെള്ളം വാങ്ങി കുടിക്കുന്നു. കുറച്ചെങ്കിലും നാണമുണ്ടോ...? ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോ​െൻറ മനസ്സാണ്'-​െഎഷ സുൽത്താന ഫേസ്​ബുക്കിൽ കുറിച്ചു.


'അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... താങ്കൾ ഇപ്പോ ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കൾ തന്നെ പറയൂ. ആ നാട്ടിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ? ഗപ്പ് ഇപ്പൊ ഗുജ്‌റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്'എന്നുപറഞ്ഞാണ്​ പോസ്​റ്റ്​ അവസാനിക്കുന്നത്​. അബ്​ദുള്ളക്കുട്ടി ദ്വീപിലെത്തിയപ്പോഴെടുത്ത ഫോ​േട്ടായും ​െഎഷ പങ്കുവച്ചിട്ടുണ്ട്​.



Tags:    
News Summary - Actress Model Aisha Lakshadweep againest bjp leader abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.