Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; ദിലീപിന് വിദേശയാത്രക്ക് അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വിദേശത്ത് പോകാൻ താൽക്കാലിക അനുമതി. പുതിയ സിനിമയുടെ ചിത്രീകരണത ്തിന് അനുമതി തേടി ദിലീപ് സമർപ്പിച്ച അപേക്ഷ അനുവദിച്ചാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി പാസ്പോർട്ട് താ ൽക്കാലികമായി വിട്ടുനൽകിയത്.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ദിലീപിെൻറ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയശേഷം ഡിസംബർ രണ്ടിന് പാസ്പോർട്ട് തിരികെ കോടതിയിൽ ഏൽപിക്കാനും നിർദേശമുണ്ട്. ഇതിനുമുമ്പും കോടതിയുടെ അനുമതിയോടെ ദിലീപ് വിദേശയാത്ര നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.