ആക്രമത്തിന്​ ഇരയായ നടി ഇന്ന്​ മാധ്യമങ്ങളെ കാണില്ല

കൊച്ചി: ആക്രമത്തിനിരയായ നടി ഇന്ന്​ മാധ്യമങ്ങളെ കാണില്ല. പൊലീസ്​ നിർദ്ദേശത്തെ തുടർന്നാണ്​ മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽ നിന്ന്​ പിൻമാറിയത്​​​. തിരിച്ചറിയൽ പരേഡ്​ നടക്കുന്നതിനാൽ മാധ്യമങ്ങളെ കാണരുതെന്ന്​ നടിയോട്​ പൊലീസ്​ നിർദ്ദേശിക്കുകയായിരുന്നു. തിരിച്ചറിയൽ പരേഡിന്​ ശേഷം നടി നാളെ മാധ്യമങ്ങളെ കാണുമെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന വിവരം. പൃഥിരാജ്​ നായകനാവുന്ന പുതിയ സിനിമയുടെ ​ പൂജ ചടങ്ങിലും നടി പ​െങ്കടുക്കും.​

പ്രതികളുടെ തിരിച്ചറിയൽ പരേഡ്​ കാക്കനാട്​ സബ്​  ജയിലിൽ ഉച്ചക്ക്​ 12നാണ്​​ നടക്കുക. പ്രതികളായ പൾസർ സുനി, വിജീഷ്​, മണികണ്​ഠൻ, തുടങ്ങിയ പ്രതികളുടെ പരേഡാണ്​ നടക്കുക.

അതേ സമയം ​കൂടുതൽ ചോദ്യം ചെയ്യാനായി പ്രതികളെ വിട്ട്​ കിട്ടണമെന്ന ആവശ്യപ്പെട്ട്​ പൊലീസ്​ നൽകി അപേക്ഷ ഇന്ന്​ പരിഗണിക്കും. വെള്ളിയാഴ്​ച ഉച്ചക്ക്​ 2:30ന്​ പ്രതികളെ പൊലീസ്​ മജിസ്​ട്രേറ്റിന്​ മുമ്പാകെ ഹാജരാക്കിയിരുന്നു.

Tags:    
News Summary - actress adress media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.