Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; നാലാം പ്രതി വിജീഷിന് ജാമ്യം
കൊച്ചി: നടിയെ കാറിൽവെച്ച് ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവം നടക്കുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നയാളാണ് വിജീഷ്. കേസില്‍ പള്‍സര്‍ സുനിയൊഴികെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹരജിയില്‍ വിജീഷ് ചൂണ്ടിക്കാട്ടിയത്. അതേസമയം, സംഭവം നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷം തനിക്ക് സംഭവിച്ച ദുരവസ്ഥ മാധ്യമങ്ങുളാട് തുറന്നുപറഞ്ഞ് അക്രമത്തെ അതിജീവിച്ച നടി രംഗത്തുവന്നത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.