ആശ
Posted On
date_range Updated On
date_range നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
പന്തളം: സിനിമ -സീരിയൽ- കോമഡി കലാകാരൻ പന്തളം ഉല്ലാസിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്തളം പൂഴിയക്കാട് ശാസ്താവിളയിൽ രാഘവീയം വീട്ടിൽ നിഷയാണ് (ആശ -38) ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ ഷെഡിൽ തൂങ്ങി മരിച്ചത്.
പ്രമാടം പൂങ്കാവ് ശാന്തി ഭവനത്തിൽ ശിവാനന്ദൻ- ശാരദ ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച പുലർച്ച ഒന്നോടെയാണ് ഉല്ലാസ് വീട്ടിലെത്തിയത്. അരമണിക്കൂറിനു ശേഷം ബെഡ്റൂമിൽനിന്ന് ഭാര്യയെ കാണാതായതായും ഉടൻ വിവരം പന്തളം പൊലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ഉല്ലാസും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് തൂങ്ങി നിലയിൽ കാണപ്പെട്ടത്.
ഉടൻ എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മക്കൾ: ഇന്ദുജിത്, സൂര്യജിത്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.