Posted On
date_range Updated On
date_range നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി
കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽമാർച്ച് 30ന് പ്രവേശിപ്പിച്ചത്. മാർച്ച് 31ന് അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്കു ശേഷം മൂന്ന് ദിവസം വെന്‍റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ അണുബാധ ഉണ്ടായി. ഇതോടെ വീണ്ടും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.