മലപ്പുറം: ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പുലാമന്തോൾ സ്വദേശി അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊലപാതകം നടന്നത് ഡറാഡൂണിലാണെങ്കിലും ഗൂഢാലോചന നടന്നത് കേരളത്തിലാണ്. െകാലപാതകികൾക്ക് നാട്ടിൽനിന്ന് വലിയ പിന്തുണ കിട്ടിയിട്ടുണ്ട്. 430 കോടി എന്ന് പറയപ്പെടുന്ന ഇടപാടിൽ സാമ്പത്തിക നേട്ടം ലഭിച്ചത് പ്രതികൾക്കാണ്. കൊലപാതകവും സാമ്പത്തിക ഇടപാടും സംബന്ധിച്ച വസ്തുത പുറത്തുകൊണ്ടുവരാൻ കേരള പൊലീസ് അന്വേഷണ സംഘത്തെ നിയോഗിക്കണം.
മരണശേഷവും വീട്ടുകാരെ അന്വേഷിച്ച് ആളുകൾ വരുന്നത് കുടുംബത്തിന് ആശങ്കയുണ്ടാക്കുന്നു. ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വ്യവസായികൾ, റിയൽ എസ്റ്റേറ്റുകാർ, സാധാരണക്കാർ ഉൾപ്പെടെ ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ടാകാം. ഇതുസംബന്ധിച്ച ഫോൺ രേഖകളും മറ്റും ജില്ല പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഷുക്കൂറിനെ വീട്ടിൽനിന്ന് ഇറക്കി െകാണ്ടുപോയ അഞ്ചുപേരിൽ മൂന്നുപേരെയാണ് പിടികൂടിയത്. വാഹനത്തിൽ കയറ്റി കൊണ്ടുപോയതും ഡറാഡൂണിൽ ആശുപത്രിയിൽ എത്തിച്ചതും ഒരേ ആളുകളാണ്.
വീട്ടിലെ സി.സി.ടി.വി കാമറയുടെ ഹാർഡ് ഡിസ്ക് സംഘം എടുത്തു. സ്ഥലം, വാഹനം, സ്ഥാപനങ്ങൾ എന്നിവ കൂടെയുള്ളവർ അപഹരിച്ചു. ആധാർ കാർഡ് ഉൾപ്പെടെ കൊണ്ടുപോയി. പുലാമന്തോളിൽ ഏകദേശം 6,000 ചതുരശ്ര അടിയിൽ വീട് നിർമിക്കുന്നത് നിലച്ചു. മഞ്ചേരി സ്വദേശിയാണ് അതിെൻറ ആധാരം അപഹരിച്ചതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, ഷുക്കൂറിെൻറ ബന്ധു എം.പി. അന്‍സാർ, പി.കെ. ഖാലിദ്, കെ. ഷിബു, പി. മുഹമ്മദ് കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.