നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി; ഗ്രില്ലുകളും സേഫ്റ്റി ബാറുകളും പാടില്ല

തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുന്നിൽ നമ്പർ പ്ലേറ്റുകൾക്ക് വ്യക്തത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോതരം വാഹനങ്ങളിലും ഘടിപ്പിക്കേണ്ട നമ്പർ പ്ലേറ്റുകളെക്കുറിച്ചും അവയുടെ വലുപ്പവും അക്ഷരങ്ങളുടെ വലുപ്പവും നിറവും സംബന്ധിച്ചുമുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിലും മാറ്റം വരുത്താൻ ആർക്കും അവകാശമില്ല.

കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുന്നിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല.

Tags:    
News Summary - Action against vehicles with unclear number plates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.