Posted On
date_range Updated On
date_range വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്ന് രണ്ടു ലക്ഷം കവര്‍ന്ന പ്രതി അറസ്റ്റില്‍
തൊടുപുഴ: വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് രണ്ടുലക്ഷം രൂപ കവര്‍ന്ന പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് വില്ലുപുരം വിരിയൂര്‍ പഴയന്നൂര്‍ കോളനി സ്വദേശി നോര്‍ത്ത് സ്ട്രീറ്റ് ഹൗസ് നമ്പര്‍ 24 വീട്ടില്‍ രാധാകൃഷ്ണനെയാണ് (59) അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 12ഓടെ കോതായിക്കുന്ന് റോഡില്‍ കല്യാണ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ഗ്ലാസ് ഡോറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ ഇയാള്‍ 2,06,030 രൂപ കൈക്കലാക്കി. തുടര്‍ന്ന്, കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ മുന്നില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.