ഷിഹാബ്
Posted On
date_range Updated On
date_range യുവതിയെ മദ്യം നല്കി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
മഞ്ചേരി: യുവതിയെ മദ്യം നല്കി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂര്‍ ഒഴൂര്‍ ഇല്ലത്ത്പറമ്പില്‍ ഷിഹാബിനെയാണ് (44) മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ സ്വദേശിനിയായ 18കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ 28നായിരുന്നു സംഭവം. ചികിത്സ തേടിയ യുവതി ആശുപത്രിയില്‍നിന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.