Posted On
date_range Updated On
date_range കോതമംഗലത്ത് യുവതിക്ക് നേരെ വെടിയുതിർത്ത പ്രതി പിടിയിൽ
കോതമംഗലം: കോതമംഗലത്ത് യുവതിക്ക് നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്ത പ്രതി പിടിയിൽ. മുവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം (32) ആണ് പിടിയിലായത്. നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം.
പോത്താനിക്കാട് സ്വദേശിയും വിവാഹമോചിതയുമായ 27കാരിക്ക് നേരെയാണ് ആക്രമണം നടന്നത്. യുവതിയെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും എയർ പിസ്റ്റൾ കൊണ്ട് വെടിവെക്കുകയുമായിരുന്നു.
വിവാഹിതനും നാലു മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിന്‍റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെടിവെപ്പിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.