ഷോജോ ജോണിനെ എക്സൈസ് പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range എക്സൈസ് ലോക്കപ്പിൽ പ്രതി മരിച്ച നിലയിൽ
പാലക്കാട്: ഹാഷിഷ് ഓയിലുമായി എക്സൈസ് പിടികൂടിയ പ്രതിയെ ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. പാലക്കാട് എക്സൈസ് ടവർ ലോക്കപ്പിലാണ് ഷോജോ മരിച്ചത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി നഗരമധ്യത്തിലെ വാടക വീട്ടിൽനിന്ന് 2കിലോ ഹാഷിഷ് ഓയിലുമായി ഷോജോ പിടിയിലായത്.
തുടർന്ന് എക്സൈസ് ടവർ ലോക്കപ്പിൽ പാർപ്പിച്ചിരുന്ന പ്രതിയെ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.