Posted On
date_range Updated On
date_range ലോട്ടറി ചൂതാട്ടം നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍
കൂറ്റനാട്: ഒറ്റക്കനമ്പര്‍ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തളി സ്വദേശി ഉണ്ണികൃഷ്ണനെ (44) ആണ് ചാലിശ്ശേരി എസ്.ഐ വി.ആര്‍ റനീഷും സംഘവും അറസ്റ്റ് ചെയ്തത്.
അരങ്ങോട്ടുകര മുല്ലക്കൽ ക്ഷേത്രത്തിന് സമീപം ആദിത്യൻ ലോട്ടറി കടയുടെ മറവിലാണ് അനധികൃത ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടന്നിരുന്നത്. ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.