Posted On
date_range Updated On
date_range ജ്യേഷ്ഠനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയെ വെറുതെവിട്ടു
ആലപ്പുഴ: സഹോദരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു.
ചിങ്ങോലി പഞ്ചായത്ത് ഏഴാം വാർഡിൽ ചെറുമത്ത് വീട്ടിൽ ശിവൻ പിള്ളയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി ചിങ്ങോലി പഞ്ചായത്ത് 12ാം വാർഡിൽ ചെറുമത്ത് വീട്ടിൽ ഹരികുമാറിനെയാണ് ആലപ്പുഴ ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി എ.ഇജാസ് വെറുതെവിട്ടത്.
2009 മാർച്ച് 26നായിരുന്നു സംഭവം. മൂത്ത സഹോദരനും അവിവാഹിതനുമായ ശിവൻപിള്ളയെ വീടിനടുത്ത് കൊലപ്പെടുത്തി കുഴിയെടുത്ത് മറവുചെയ്തെന്നായിരുന്നു കരീലക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.