കൊട്ടിയൂർ സ്വദേശി അമേരിക്കയിൽ വാഹാനാപകടത്തിൽ  മരണപ്പെട്ടു

കേളകം: കൊട്ടിയൂർ - അമ്പായത്തോട് സ്വദേശിയായ യുവാവ് അമേരിക്കയിൽ വാഹാനാപകടത്തിൽ മരണപ്പെട്ടു. അമ്പായത്തോട്ടിലെ പടിയാനിക്കൽ മാത്യു -അന്നക്കുട്ടി ദമ്പതികളുടെ മകൻ എബിൻ മാത്യു (27) ആണ് മരണപ്പെട്ടത്.

അമേരിക്കയിലെ ബർ റിഡ്ജിലായിരുന്നു സംഭവം. എബിൻ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്.  വെസ്റ്റ് മോണ്ടിലെ പ്രാദേശിക ഗ്യാസ് സ്റ്റേഷനിൽ മാനേജരായി  ജോലിയെടുക്കുകയായിരുന്നു എബിൻ. സഹോദരി മൈസുരുവിൽ നേഴ്സിങ് വിദ്യാർത്ഥിയാണ്. മാതാപിതാക്കൾ എബിനോടൊപ്പം അമേരിക്കയിലാണ് താമസം. ശവസംസ്‌കാരം പിന്നീട് സ്വദേശത്ത് നടത്തും.
 

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.