ഗൂഡല്ലൂർ: മസിനഗുഡിയിൽനിന്ന് ഊട്ടിയിലേക്ക് പോവുകയായിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. കോഴിക്കോട് ചെലവൂരിലെ പത്മം നിവാസിലെ രവീന്ദ്രമേനോെൻറ മകൻ രോഹിത് മേനോൻ (30), കർണാടക ബംഗളൂരു കോറമംഗലം സ്വദേശി ഉത്തപ്പയുടെ മകൻ നിതിൻ ഉത്തപ്പ (29), ഊട്ടി ലൗ ഡേലിലെ പരേതനായ റിട്ട. മേജർ ഭോജൻ ബെള്ളിയുടെ മകൻ അഭിഷേക് (30) എന്നിവരാണ് മരിച്ചത്. മസിനഗുഡി- കല്ലട്ടി- ഊട്ടി റോഡിൽ ആച്ചങ്കര പാലത്തിൽ ഇടിച്ചാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാത്രി 11നാണ് ഇവർ കാറിൽ ഊട്ടിയിലേക്ക് പുറപ്പെട്ടത്. പാലത്തിനടുത്തെത്തിയപ്പോൾ കുറുകെ ചാടിയ പന്നിയെ ഇടിച്ച കാർ സംരക്ഷണ ഭിത്തിയിൽ തട്ടി പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നിതിൻ ഉത്തപ്പയെയും രോഹിത് മേനോനെയും ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയാണ് അഭിഷേകിെൻറ ജഡം പുറത്തെടുത്തത്. കോയമ്പത്തൂർ സ്വദേശി നരേഷ് (30) രക്ഷപ്പെട്ടു. സുഹൃത്തുക്കൾ ഒന്നിച്ച് മസിനഗുഡിയിലെത്തി ഊട്ടിക്ക് മടങ്ങുകയായിരുന്നു. മരിച്ച മൂവരും അവിവാഹിതരാണ്. രോഹിതിെൻറ മാതാവ് ശ്രീലത. സഹോദരൻ: റോഷൻ മേനോൻ. നിതിൻ ഉത്തപ്പയുടെ മാതാവ്: ശശി. സഹോദരങ്ങൾ: പ്രിത്യവി, ദിവ്യ, പ്രഭു. അഭിഷേകിെൻറ മാതാവ്: പരേതയായ ഡോ. മീര ബെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.