താമരശ്ശേരി: ചുരത്തിൽ രണ്ടാം വളവിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. വൈത്തിരി സ്വദേശികളായ നവാസ് (27), നൗഫൽ (26), റിയാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. കെ.എൽ 58 ബി 2929 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. വളവിലെ സംരക്ഷണ ഭിത്തി തകർത്ത് നൂറോളം അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീഴ്ചയുടെ ആഘാതത്തിൽ കാറിെൻറ ഡോർ തുറന്ന് മൂന്നുപേരും പുറത്തേക്ക് തെറിച്ചുവീണു. വിവരമറിഞ്ഞെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.