കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കോഴിക്കോട്ടുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് അഞ്ചു ജീവനുകൾ. ശനിയാഴ്ച പുലർച്ച തൊണ്ടയാട് ബൈപാസിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശികളായ വയോധികനും പേരക്കുട്ടിയുമാണ് മരിച്ചത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് തീർഥയാത്ര പോവുകയായിരുന്ന കൊല്ലം മൈനാഗപ്പള്ളി കടപ്പ അനീഷ്ഭവനിൽ റിട്ട. ലോക്കോപൈലറ്റ് ശിവദാസൻ ആചാരി(60), മകൾ അനിലയുടെയും മനേഷ് മന്ദിരത്തിൽ മനേഷിെൻറയും മകൾ ആരാധ്യ(രണ്ട് ) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ ഒമ്പതുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ അനീഷ്, അർജുൻ, വസുദേവ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. പുലർച്ച അഞ്ചിന് തൊണ്ടയാട് കുടിൽത്തോട്ട് ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കർണാടകയിലേക്ക് പോവുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു.
റിക്കവറിവാനും കാറും രണ്ട് ബൈക്കുകളുമിടിച്ചാണ് എരഞ്ഞിപ്പാലം മിനി ബൈപാസിൽ മറ്റൊരു അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ എടക്കാട് ചേക്രാത്ത് സുനിൽകുമാറിെൻറ മകൻ സി. അമൽ (20), ബന്ധുവായ കക്കോടി മണ്ടോത്ത് താഴത്ത് പാറക്കൽ താഴത്ത് ബാബുരാജിെൻറ മകൻ അനന്ദു (17), അനന്ദുവിനൊപ്പം ബൈക്കിലുണ്ടായ മക്കട കോതാടത്ത് താഴം നെരോത്ത് പരേതനായ ഷാജിയുടെ മകൻ െഎവിൻ (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന െഎവിൻ രാത്രി 12മണിയോടെയാണ് മരിച്ചത്. അനന്ദുവിെൻറ രണ്ടാനമ്മയുടെ സഹോദരിയുടെ മകനാണ് അമൽ. ശനിയാഴ്ച ഉച്ചയോടെ എരഞ്ഞിപ്പാലം മിനി ബൈപാസിൽ സരോവരം ബയോപാർക്കിന് സമീപത്താണ് അപകടം. ചേളന്നൂരിലേക്ക് പോകുകയായിരുന്ന റിക്കവറിവാൻ നിയന്ത്രണംവിട്ട് എതിരെ അരയിടത്തുപാലത്തേക്ക് വന്ന കാറിലിടിച്ചു. കാർ പിറകോട്ട് നീങ്ങി ബൈക്കുകൾ മറിച്ചിടുകയായിരുന്നു. റിക്കവറി വാനിനടിയിൽ മൂവരും അകപ്പെടുകയായിരുന്നു. അമൽ മാളിക്കടവ് െഎ.ടി.െഎയിൽ പഠനം കഴിഞ്ഞിരിക്കുകയാണ്. അമലിെൻറ മാതാവ് അനിത. സഹോദരൻ: സമൽ. അനന്ദുവിെൻറ മാതാവ് പരേതയായ സിൻജു. സഹോദരൻ: അഭിനന്ദ് (സോനു). കക്കോടി ഗവ. എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥിയാണ് െഎവിൻ. മാതാവ് മിനി. സഹോദരി: അഭീഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.